പ്രണവ് മോഹൻലാൽ–രാഹുൽ ചിത്രത്തിന് പായ്ക്കപ്പ്
Thursday, May 1, 2025 10:38 AM IST
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം പായ്ക്കപ്പായി. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്.
ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്.
സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിംഗ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും.