പുതിയ മാർക്കറ്റിംഗ് തന്ത്രവുമായി പടക്കളം ടീം; വീഡിയോ
Friday, May 2, 2025 11:28 AM IST
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ മറ്റൊരു പ്രമോഷൻ വീഡിയോ കൂടി പങ്കുവച്ച് അണിയറ പ്രവർത്തകർ. ഇവരുടെ കൂട്ടായ ആലോചന ചെന്നെത്തിയിരിക്കുന്നത് അഞ്ചുകോടി രൂപ മുതൽ മുടക്കു വരുന്ന മാർക്കറ്റിംഗ് പദ്ധതികളാണ്.
ഇത് നിർമ്മാതാവ് വിജയ് ബാബുവിനെ ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ഏറെ കൗതുകം. ഇവരുടെ കൂട്ടായ ആലോചന ചെന്നെത്തിയിരിക്കുന്നത് അഞ്ചുകോടി രൂപ മുതൽമുടക്കു വരുന്ന മാർക്കറ്റിംഗ് പദ്ധതികളാണ്. ഇത് നിർമാതാവ് വിജയ് ബാബുവിനെ ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ഏറെ കൗതുകം.
അഞ്ചുകോടി രൂപയോ ഒരു കാര്യം ചെയ്യാം... അതു ഞാൻ അടുത്ത പടത്തിനു വേണ്ടി ഇൻവസ്റ്റ് ചെയ്തോ... ഞാൻ കൊള്ളാവുന്ന ആരെയെങ്കിലും വിട്ട്... ഇങ്ങനെയൊക്കെ അങ്ങു ചെയ്തു പൊക്കോളാം..'' പടക്കളത്തിന്റെ നേരത്തെ പുറത്തിറക്കിയ ഗയിം പ്ലേ പ്രൊമോഷൻ വീഡിയോ ചിരിയും ചിന്തയും നൽകി ഏറെ വൈറലായിരിക്കുന്നു.
വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. വിജയ് ബാബുവും വിജയ് സുബ്രമണ്യവുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജാ മോഹൻരാജ്, വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും എത്തുന്നു.
തിരക്കഥ - നിതിൻ സി. ബാബു, മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം) ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ,
അസോസിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. മേയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ - വാഴൂർ ജോസ്.