അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തു, പിന്നാലെ അൺ ലൈക്ക്; ഒടുവിൽ വിശദീകരണവുമായി കോഹ്ലി
Saturday, May 3, 2025 11:41 AM IST
സിനിമ- സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ്താരം വിരാട് കോഹ്ലി. അനാവശ്യമായ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്നും ഇൻസ്റ്റഗ്രാം അല്‍ഗോരിതം തെറ്റിയതാണ് കാരണമെന്നുമാണ് താരത്തിന്റെ വിശദീകരണം.
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. ഈ ചിത്രത്തിന് ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് 271 ദശലക്ഷം ഫോളോവേഴ്സ് ഉള്ള കോഹ്ലി ലൈക്ക് ചെയ്തതോടെ ചിത്രം വൈറലായി.
ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. പിന്നാലെ ചിത്രങ്ങൾ അൺ ലൈക്കും ചെയ്യപ്പെട്ടു. അൺ ലൈക്കും വലിയ ചർച്ചയായതോടെയാണ് കോഹ്ലി വിശദീകരണവുമായി രംഗത്തെത്തിയത്.
"എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗോരിതം തെറ്റായി ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്നു ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പിന്നിൽ ഒരു ഉദ്ദേശ്യവും ഇല്ല. അനാവശ്യമായ അനുമാനങ്ങൾ ഞാൻ പ്രചരിപ്പിക്കരുതെന്നു അഭ്യർഥിക്കുന്നു'കോഹ്ലി വ്യക്തമാക്കി.