നിവിൻ പോളിയാണോ ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ? കാരണം ഇതോ?
Saturday, May 3, 2025 12:13 PM IST
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വാക്കുകൾ സോഷ്യൽ മീഡിയായിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. നടന്റെ പേര് പരാമർശിക്കാതെയുള്ള ലിസ്റ്റിന്റെ ഈ വാക്കുകൾക്ക് പിന്നാലെ ആരാണ് ആ നടൻ എന്നായിരുന്നു സോഷ്യൽ മീഡിയായിൽ ഉയർന്ന ചോദ്യം.
പിന്നാലെ അത് നിവിൻ പോളിയാണെന്നും നടനെതിരെയാണ് ലിസ്റ്റിൻ ഇത് പറഞ്ഞതെന്നുമാണ് കണ്ടെത്തലുകൾ. ലിസ്റ്റിൻ നിർമിക്കുന്ന പുതിയ ചിത്രം ബേബി ഗേളിന്റെ ലൊക്കേഷനിൽ നിന്നും നിവിൻ പോയെന്നും അഖിൽ സത്യന്റെ ചിത്രത്തിൽ ജോയിൻ ചെയ്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. മാത്രമല്ല ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേൾ സിനിമയുടെ സംവിധായകനായ അരുൺ വർമയും നിവിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിട്ടുണ്ട്.
‘‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന് ഇത് കാണും. പക്ഷേ ആ നടന് ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’ ലിസ്റ്റിൻ പറഞ്ഞതിങ്ങനെ.
അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചു.