നടൻ വിഷ്ണു ഗോവിന്ദ് വിവാഹിതനായി
Monday, May 5, 2025 9:17 AM IST
നടൻ വിഷ്ണു ഗോവിന്ദ് വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റജിസ്ട്രാർ ഓഫിസിൽ നിന്നുള്ള നിമിഷങ്ങൾ കോർത്തിണക്കിയ രസകരമായ വിവാഹ വീഡിയോയും അഞ്ജലിയും വിഷ്ണുവും പങ്കുവച്ചിട്ടുണ്ട്.
‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’...എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചത്.
2017ൽ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ അനൂപിനൊപ്പം ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനായി.
തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വില്ലൻ, വിമാനം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. ‘അറ്റൻഷൻ പ്ലീസ്’ എന്ന സിനിമയിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.