അതുകൊണ്ടാണ് ആ വേഷം ചെയ്യാൻ തയാറായത്; "തുടരും' കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ
Monday, May 5, 2025 2:31 PM IST
തുടരും സിനിമയിലെ വേഷത്തെക്കുറിച്ച് നടൻ അർജുൻ അശോകൻ. ചിത്രത്തിലെ വളരെ ചെറിയ ക്യാരക്ടറും സർപ്രൈസ് ക്യാരക്ടറും അർജുന്റേതായിരുന്നു. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാനുള്ള കൊതികൊണ്ടാണ് ഒരു സീനാണെങ്കിൽപോലും വന്നഭിനയിച്ചതെന്ന് അർജുൻ പറയുന്നു.
‘സിനിമയിലേക്കു വിളിച്ചപ്പോൾ, ചിലപ്പോൾ ഒന്നോ രണ്ടോ ഡയലോഗേ ഉണ്ടാകൂ, ഒരു ഷോട്ടൊക്കയേ ഉണ്ടാകൂ പ്രശ്നമുണ്ടോ എന്നു ചോദിച്ചു. ഒരു പ്രശ്നവുമില്ല, ലാലേട്ടന്റെ കൂടെയല്ലേ എന്നു ഞാൻ പറഞ്ഞു. ഞാനിതുവരെയും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടില്ല, അപ്പോൾ ഒരു കൊതി. പിന്നെയൊന്നും നോക്കാൻ പോയില്ല.
അടിപൊളി അനുഭവം ആയിരുന്നു. ഞാൻ ആരുടെ കൂടെയാണ് അഭിനയിക്കുന്നതെന്നു നോക്കൂ. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടില്ല. ഒരു ചാൻസ് കിട്ടിയപ്പോൾ അത് മിസ് ചെയ്യേണ്ട എന്നു വിചാരിച്ച് ചാടി കയറിയതാണ്. അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ ആഗ്രഹിക്കുന്നു.’’അർജുൻ അശോകൻ പറഞ്ഞു.