കണ്ണൂരിൽ സിനിമാ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ
Tuesday, May 6, 2025 1:02 PM IST
സിനിമാ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്തുനിന്നാണ് പിടിയിലായത്.
"കാസർഗോൾഡ്' എന്ന സിനിമയുടെ സഹ സംവിധായകൻ ആണ് നധീഷ്. അതേസമയം യുവ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.