ഇനി മോഹൻലാലിനെ യോദ്ധാവായി കാണാം; "വൃഷഭ’ ഫസ്റ്റ്ലുക്ക്
Thursday, May 22, 2025 9:04 AM IST
മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ ഫസ്റ്റ്ലുക്ക് എത്തി. യോദ്ധാവിന് സമാനമായി കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും.
നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്.
ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സഹ്റ എസ്. ഖാന്, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.