അച്ഛനെ ചേർത്ത് നിർത്തി പ്രണവും വിസ്മയയും; തായ്ലാൻഡിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
Thursday, May 22, 2025 9:35 AM IST
തായ്ലൻഡിൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം. മകൾ വിസ്മയ ഇപ്പോൾ തായ്യലാൻഡിലാണ് താമസം. അതിനാലാണ് മോഹൻലാൽ സുചിത്രയ്ക്കും പ്രണവിനുമൊപ്പം തായ്ലാൻഡിലേയ്ക്ക് പോയത്.
‘‘മനോഹരമായ ദിവസം. പിറന്നാൾ ആശംസകൾ അച്ഛാ, ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.’’വിസ്മയ കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരുന്നു മോഹൻലാൽ തായ്ലൻഡിലേക്കു തിരിച്ചത്.
കുടുംബത്തിനൊപ്പം അവധി ആഘോഷിച്ചതിനു ശേഷം തിരിച്ചെത്തുന്ന താരം മഹേഷ് നാരായണൻ–മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.