റിഹേഴ്സലിൽ പോലും തുടരുന്ന മാജിക് എന്തൊരു ചേലാണ് ഈ ശോഭന-മോഹൻലാൽ അഭിനയം; വീഡിയോ പങ്കുവച്ച് തരുൺ
Friday, May 23, 2025 9:53 AM IST
ഒരു റിഹേഴ്സലിൽ പോലും ഇത്രേയറെ മാജിക്ക് കൊണ്ടുവരാൻ കഴിയുമോ എന്നതിനുള്ള ഉത്തരമാണ് തരുൺ മൂർത്തി പങ്കുവച്ചൊരു വീഡിയോ. തുടരും സിനിമയിലെ ഒരു ഭാഗം ചിത്രീകരിക്കുന്നതിന്റെ പിന്നാമ്പുറ കാഴ്ചകളാണ് തരുൺ പങ്കുവച്ചത്.
ചിത്രത്തിൽ ബെൻസ് ഷൺമുഖമായും ലളിതയായും നിറഞ്ഞാടിയ മോഹൻലാൽ–ശോഭന താരജോഡിയുടെ രസകരമായ റിഹേഴ്സൽ വീഡിയോ തരുൺ പുറത്തുവിട്ടു.
റിഹേഴ്സൽ വീഡിയോയിൽ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് മോഹൻലാലും ശോഭനയും കാഴ്ചവെയ്ക്കുന്നത്.
സംവിധായകൻ ഒരു സീൻ പറഞ്ഞു കൊടുക്കുന്നതും അതിന്റെ റിഹേഴ്സൽ പോകുന്നതും ഒടുവിൽ റിയൽ ടേക്ക് പോയപ്പോൾ ലഭിക്കുന്ന ഔട്ട്പുട്ടും ഉൾപ്പെടുത്തിക്കൊണ്ടാണ് തരുണിന്റെ ‘തുടരും’ സ്പെഷൽ വീഡിയോ.