യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ചിത്രം തിയറ്ററുകളിൽ
Friday, May 23, 2025 1:06 PM IST
യോഗി ബാബു പ്രധാന കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്ത ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം തിയറ്ററുകളിൽ.
വാമ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി. ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം, പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഒപി മധു അമ്പാട്ട്.
ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ശാന്തി റാവുവാണ് നായിക. ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം, ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല, നൈറ നിഹാർ, അൻവർ ഐമർ, ടി.കെ. വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഒരു സാധാരണക്കാരനായ മജീഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥാതന്തു. പ്രതിസന്ധികളെ മജീഷ്യന്‍ മറികടക്കാൻ ആവുമോ എന്ന ചോദ്യത്തിന് ഉത്തരം സിനിമ നൽകുന്നു.
ഹാസ്യതാരമെന്ന നിലയിൽ ഇന്ത്യയിൽ തന്നെ പ്രശ്സ്തനായ യോഗി ബാബു, നർമത്തിന്റെ മേന്പൊടി കലർന്ന ഗൗരവമുള്ള ചില വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും ഒരു ത്രില്ലർ ജോണറിൽ ഇറങ്ങുന്ന യോഗി ബാബുവിന്റെ ആദ്യ സിനിമ ആയിരിക്കും ഇത്. മ്യൂസിക്- എസ്. എൻ. അരുണഗിരി.ബാക്ക് ഗ്രൗണ്ട് സ്കോർ ജിതിൻ കെ റോഷൻ. എഡിറ്റർ -സാബു ജോസഫ്. ആർട്ട് എസ്. അയ്യപ്പൻ. മേക്കപ്പ്, ചന്ദ്ര കാന്തൻ, സ്റ്റില്‍സ് മിരട്ടൽ സെൽവ, കൊറിയോഗ്രഫി - വിജയ് ശിവശങ്കരൻ മാസ്റ്റർ, മിക്സിംഗ്- ഷാജു എ വി എം സി, മാനേജർ- രവി മുത്തു, സുരേഷ് മൂന്നാർ.
ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പി വി ആർ ഐനോക്സ് പിക്ചേഴ്സും റിലീസ് ചെയ്തു. പിആർഒ- എം.കെ. ഷെജിൻ.