ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ, ആര് ചോദിക്കാൻ? ദേശീയ പാത ഇടിഞ്ഞതിൽ പ്രതികരിച്ച് ജൂഡ് ആന്തണി
Friday, May 23, 2025 2:30 PM IST
കേരളത്തിലെ ദേശീയ പാത തകർന്നതിൽ രൂക്ഷ പ്രതികരണം നടത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഇത് പുനർനിർമിക്കുന്നതിന് ചിലവാകുന്ന തുക ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നും ഈടാക്കണമെന്ന് ജൂഡ് പറയുന്നു.
ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തരയോഗം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വിളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.