ന​ട​ൻ തേ​ജ സ​ജ്ജ​യും സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് ഗ​ട്ടം​നേ​നി​യും ഒ​ന്നി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘മി​റൈ’ ടീ​സ​ർ എ​ത്തി. പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന സി​നി​മ മ​ല​യാ​ളം ഉ​ൾ​പ്പ​ടെ നാ​ല് ഭാ​ഷ​ക​ളി​ൽ റി​ലീ​സി​നെ​ത്തും.

ടോ​ളി​വു​ഡി​ലെ പ്ര​മു​ഖ പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സാ​യ പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ടി.​ജി. വി​ശ്വ​പ്ര​സാ​ദ് ഗാ​രു​വാ​ണ് നി​ർ​മി​ക്കു​ന്ന​ത്.



ജ​യ​റാം, ശ്രീ​യ ശ​ര​ൺ, ജ​ഗ​പ​തി ബാ​ബു, റി​തി​ക നാ​യ​ക് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. വി​ല്ല​നാ​യി മ​നോ​ജ് മ​ഞ്ജു എ​ത്തു​ന്നു. എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​നോ​ജ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ര​വി തേ​ജ ചി​ത്രം ‘ഈ​ഗി​ളി’​നു ശേ​ഷം പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യോ​ടൊ​പ്പം കാ​ർ​ത്തി​ക് ഗ​ട്ടം​നേ​നി ഒ​രു​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്രോ​ജ​ക്റ്റാ​ണി​ത്. ഹ​നു​മാ​ൻ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം തേ​ജ നാ​യ​ക​നാ​കു​ന്ന സി​നി​മ​കൂ​ടി​യാ​ണി​ത്.