സുരേഷ് ഗോപിക്കൊപ്പം അനുപമ; കോർട്ട് റൂം ത്രില്ലർ ജെഎസ്കെ ടീസർ
Thursday, June 5, 2025 9:37 AM IST
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജൂൺ 20ന് ചിത്രം ആഗോള റിലീസായി എത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ് - സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം - ജിബ്രാൻ, സംഗീതം - ഗിരീഷ് നാരായണൻ, മിക്സ് - അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, കലാസംവിധാനം - ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ് - രജീഷ് അടൂർ, കെ.ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ - അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം - സജിന മാസ്റ്റർ,
വരികൾ - സന്തോഷ് വർമ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് - ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ് - ഐഡന്റ് ലാബ്സ്, ഡിഐ - കളർ പ്ലാനറ്റ്, സ്റ്റിൽസ് - ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ - ഐഡന്റ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ - ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ, വിഷ്വൽ പ്രമോഷൻ- സ്നേക് പ്ലാന്റ് എൽഎൽസി, പിആർഒ - വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.