മു​ന്നി​ൽ സ​ഞ്ച​രി​ച്ച ലോ​റി പെ​ട്ടെ​ന്ന് ട്രാ​ക്കു​മാ​റി സ​ഞ്ച​രി​ച്ച​താ​ണ് കാ​ർ അ​പ​ക​ട കാ​ര​ണ​മെ​ന്ന് ന​ട​ൻ ഷൈ​ൻ ടോ​മി​ന്‍റെ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന അ​നീ​ഷ്. കാ​റി​ന്‍റെ പി​ന്‍ സീ​റ്റി​ലാ​യി​രു​ന്നു പി​താ​വ് ചാ​ക്കോ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് ചാ​ക്കോ​യു​ടെ മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് വി​വ​രം.

‘‘പെ​ട്ട​ന്നു​ള്ള ലോ​റി​യു​ടെ ട്രാ​ക്ക് മാ​റ്റ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണം. പു​റ​കെ വ​ന്ന ഒ​രു മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ കാ​റി​ലാ​ണ് ഞ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​ക്ഷേ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു മു​മ്പേ ഡാ​ഡി പോ​യി​രു​ന്നു.

ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ തൊ​ട്ടു​പു​റ​കി​ലാ​ണ് ഡാ​ഡി ഇ​രു​ന്ന​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം ഒ​രു മൂ​ള​ലു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് 100 മീ​റ്റ​ർ മു​മ്പേ അ​ദ്ദേ​ഹം പോ​യി.

കൊ​ച്ചി​യി​ൽ നി​ന്നും രാ​ത്രി പ​തി​നൊ​ന്നു​മ​ണി​ക്ക് പു​റ​പ്പെ​ട്ട​താ​ണ്. ഷൈ​ൻ ചേ​ട്ട​ൻ ത​ന്നെ പ​റ​ഞ്ഞി​ട്ട് തു​ട​ർ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്കു വ​ന്ന​ത്. വ​ള​രെ പെ​ട്ട​ന്നു​ള്ള യാ​ത്ര​യേ അ​ല്ലാ​യി​രു​ന്നു. ഇ​ട​യ്ക്കി​ട​യ്ക്ക് നി​ർ​ത്തി നി​ര്‍​ത്തി​യാ​ണ് വ​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. പ​ക്ഷേ അ​തി​ൽ ത​ന്നെ ഞ​ങ്ങ​ളു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യ ആ​ള് പോ​യി.

ലോ​റി ഡ്രൈ​വ​റി​നെ​തി​രെ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഡ​ബി​ള്‍ ട്രാ​ക്കി​ന്‍റെ ഇ​ട​തു ഭാ​ഗം ചേ​ര്‍​ന്നാ​ണ് ഞാ​ൻ വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​ത്. ദൂ​രെ ലോ​റി പോ​കു​ന്ന​തു കാ​ണാം.

ലോ​റി​യു​ടെ അ​ടു​ത്തെ​ത്തി ക്രോ​സ് ചെ​യ്യാ​നാ​യി നി​ല്‍​ക്കു​മ്പോ​ള്‍ ലോ​റി വ​ല​തു വ​ശ​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് ക്രോ​സ് ചെ​യ്തു ക​യ​റി. പു​ല​ര്‍​ച്ചെ​യാ​ണ്, ഹൈ​വേ​യാ​ണ്. 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് ഞ​ങ്ങ​ളു​ടെ വ​ണ്ടി സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ആ ​സ്പീ​ഡി​ൽ വ​ണ്ടി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ലോ​റി​യു​ടെ പു​റ​കി​ല്‍ പോ​യി കാ​റി​ടി​ച്ചു.

സെ​ൻ​സ​ർ ഉ​ള്ള​തി​നാ​ൽ സ്റ്റി​യ​റിം​ഗ് സ്റ്റ​ക്ക് ആ​യി. അ​തോ​ടെ മു​ഴു​വ​നാ​യി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. ട​യ​ർ പൊ​ട്ടി, വ​ല​തു​വ​ശ​ത്തേ​ക്കു ബ​ല​മാ​യി വ​ണ്ടി ക​ട്ട് ചെ​യ്തു. പു​റ​കി​ൽ ഡാ​ഡി ഉ​റ​ക്ക​മാ​യി​രു​ന്നു, സീ​റ്റ് ബെ​ൽ​റ്റും ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല, ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഡാ​ഡി​യു​ടെ ത​ല ഡ്രൈ​വ​ർ സ്റ്റീ​ൽ വ​ന്നി​ടി​ച്ച് പൊ​ട്ടി. ഡ്രൈ​വ​ർ അ​നീ​ഷ് പ​റ​ഞ്ഞു.