കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; മോഹൻലാൽ ചിത്രം ഉപേക്ഷിച്ചു: വിപിൻദാസ്
Friday, June 13, 2025 9:25 AM IST
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. കഥ മോഹന്‍ലാലിന് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിച്ചതെന്ന് വിപിന്‍ പറഞ്ഞു.
""വാഴ 2 ഷൂട്ട് നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു. സന്തോഷ് ട്രോഫി സെപ്റ്റംബറില്‍ തുടങ്ങും. ബാക്കിയെല്ലാം അഭ്യൂഹങ്ങളാണ് എന്നായിരുന്നു വിപിന്റെ വാക്കുകള്‍. ലാല്‍ സാറിന്റെ അടുത്തൊരു കഥ പറഞ്ഞിരുന്നു. അത് ഉപേക്ഷിച്ചു.
ഫഹദ് ഫാസില്‍- എസ്.ജെ. സൂര്യ പടവും ഉപേക്ഷിച്ചു. ഡേറ്റ്, ബജറ്റ് പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഫഹദ്- എസ്.ജെ. സൂര്യ ചിത്രം ഉപേക്ഷിച്ചത്. ലാല്‍ സാറിന്റേത് കഥ അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടില്ല''. വിപിന്‍ പറഞ്ഞു.
ഫഹദിനും എസ്ജെ സൂര്യയ്ക്കും പകരം മറ്റു രണ്ടുപേരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രമെത്തുമെന്ന് വിപിന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിപിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അണിയറയിലുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.