മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ട്ടാ​മ​ത്തെ ഷെ​ഡ്യൂ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി മോ​ഹ​ൻ​ലാ​ൽ ശ്രീ​ല​ങ്ക​യി​ലേ​ക്ക്. ശ്രീ​ല​ങ്ക​ൻ ഷെ​ഡ്യൂ​ളി​ൽ മോ​ഹ​ൻ​ലാ​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടു​ന്ന സീ​നു​ക​ളു​ടെ ചി​ത്രീ​ക​ര​ണം ആ​കും ന​ട​ക്കു​ക.

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, സെ​റി​ൻ ഷി​ഹാ​ബ്, രേ​വ​തി തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ മ​നു​ഷ് ന​ന്ദ​നാ​ണ് ഈ ​ബി​ഗ്‌ ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ന്‍.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ് ആ​ണ് നി​ർ​മാ​ണം. സി.​ആ​ർ.​സ​ലിം, സു​ഭാ​ഷ് ജോ​ർ​ജ് മാ​നു​വ​ൽ എ​ന്നി​വ​ർ കോ ​പ്രൊ​ഡ്യൂ​സ​ർ​മാ​രും രാ​ജേ​ഷ് കൃ​ഷ്ണ​യും സി.​വി.​സാ​ര​ഥി​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.