സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? "അശ്വമേധം’ ട്രോളിൽ ബേസിലിനോട് ടൊവിനോ
Monday, June 16, 2025 11:49 AM IST
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ പോസ്റ്റിന് നടൻ ടൊവീനോ തോമസ് നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇതോടെ ട്രോള്‍ പേജുകളിലെല്ലാം കുട്ടി ബേസില്‍ താരമായി. ഇതിന് മറുപടിയെന്നോണം ബേസിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ ടൊവീനോ തോമസ് പോസ്റ്റ് ചെയ്ത പ്രതികരണം നിമിഷനേരംകൊണ്ടാണ് വൈറലായത്.
അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ് എന്ന അടിക്കുറിപ്പോടെയാണ് കൈയിൽ ഒരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? എന്നായിരുന്നു ടൊവീനോയുടെ രസകരമായ മറുപടി.
അപ്പൊ ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി... കൊച്ചു ടീവിൽ ആണോ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി ചോദിച്ചത്. അറിഞ്ഞില്ല... ആരും ഒന്നും പറഞ്ഞില്ല എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്.
വേടന് മുൻപേ വയനാടൻ എന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ഞെട്ടിച്ചെന്നായിരുന്നു സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ പ്രതികരണം.