അച്ഛന്റെ കുഞ്ഞ് മീനൂട്ടി; ഫാദേഴ്സ് ഡേയിൽ പഴയകാലചിത്രവുമായി മീനാക്ഷി ദിലീപ്
Monday, June 16, 2025 1:23 PM IST
ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.
അച്ഛനോട് ചേർന്ന് കുസൃതി ചിരിയുമായി പുഴയിലേക്ക് നോക്കി നിൽക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. മകളെ ചേർത്തു നിർത്തി പുഞ്ചിരിതൂകി നിൽക്കുന്ന ദിലീപിനെയും ചിത്രത്തിൽ കാണാം.
എൻ കണിമലരെ എന്ന പാട്ടിനൊപ്പമാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷലൈസ് ചെയ്തിരിക്കുന്നത്.