സിനിമ മുഴുവൻ കാണിച്ചതിന് നന്ദി; കണ്ണപ്പ ട്രെയിലറിന് ട്രോൾ പെരുമഴ
Monday, June 16, 2025 1:44 PM IST
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയുടെ ട്രെയിലർ പുറത്തിറങ്ങി.
ട്രെയിലറിൽ മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും കാണാം. ശിവനായി അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നു. പാർവതിയായി കാജൽ അഗർവാൾ അഭിനയിക്കുന്നു.
എന്നാൽ ട്രോൾ പെരുമഴയാണ് ട്രെയിലറിന് ലഭിക്കുന്നത്. രണ്ട് മിനിറ്റും 54 സെക്കൻഡും ദൈര്‍ഘ്യമുള്ള ട്രെയിലറിലൂടെ സിനിമ മുഴുവന്‍ കാണിച്ച് തന്നതിന് നന്ദി എന്നാണ് പ്രേക്ഷക കമന്റുകൾ.
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.