നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവന് അന്തരിച്ചു
Tuesday, June 17, 2025 8:34 AM IST
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്(75) അന്തരിച്ചു.കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു.
ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശ്യാമള. മകന്: മിഥുന്(ഓസ്ട്രേലിയ). മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന് ദിലീപ്.