ഷൈ​ൻ ടോം ​ചാ​ക്കോ​യും ശ്രീ​നാ​ഥ് ഭാ​സി​യും ഒ​ന്നി​ക്കു​ന്ന തേ​രി മേ​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ച് ന​ടി ഉ​ർ​വ​ശി നി​ർ​വ​ഹി​ച്ചു. ആ​കാം​ക്ഷ ഉ​ണ​ർ​ത്തു​ന്ന ട്രെ​യി​ല​ർ ടെ​ക്സാ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ നാ​ലാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ‍​ന്‍റ് വേ​ള​യി​ലാ​ണ് ലോ​ഞ്ച് ചെ​യ്ത​ത്.

ടെ​ക്സാ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ അം​ജി​ത് എ​സ്.​കെ., സി​നീ​ഷ് അ​ലി പു​തു​ശേ​രി, ഫി​നോ​സ് ഇ​ല​ച്ചോ​ല, സ​മീ​ർ ചെ​മ്പാ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച് ആ​ര​തി ഗാ​യ​ത്രി ദേ​വി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് തേ​രി മേ​രി.



അ​നൂ​പ് മേ​നോ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത കിം​ഗ്ഫി​ഷ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടെ​ക്‌​സാ​സ് ഫി​ലിം ഫാ​ക്ട​റി നി​ർ​മ്മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ അ​തീ​വ ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

ശ്രീ​നാ​ഥ് ഭാ​സി​യും, ഷൈ​ൻ ടോം ​ചാ​ക്കോ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ തെ​ലു​ങ്കി​ലെ അ​റി​യ​പ്പെ​ടു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ശ്രീ​രം​ഗ​സു​ധ​യും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ന്നാ രേ​ഷ്മ രാ​ജ​നു​മാ​ണ് നാ​യി​ക​മാ​ർ.

ഇ​ർ​ഷാ​ദ് അ​ലി, സോ​ഹ​ൻ സീ​നു​ലാ​ൽ, ബ​ബി​താ ബാ​ബു എ​ന്നി​വ​രും, നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ചെ​റു​പ്പ​ക്കാ​രു​ടെ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ​ക്കും വി​കാ​ര​വി​ചാ​ര​ങ്ങ​ൾ​ക്കും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ൻ്റെ അ​വ​ത​ര​ണം.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- അ​ല​ക്സ് തോ​മ​സ്, അ​ഡീ​ഷ​ണ​ൽ സ്ക്രി​പ്റ്റ്- അ​രു​ൺ കാ​രി മു​ട്ടം, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ - വ​രു​ൺ ജി. ​പ​ണി​ക്ക​ർ. ഛായ​ഗ്ര​ഹ​ണം- ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ.

എ​ഡി​റ്റ​ർ - എം.​എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ. ട്രെ​യി​ല​ർ എ​ഡി​റ്റ​ർ ജി​ത്ത് ജോ​ഷി. സം​ഗീ​തം ര​ഞ്ജി​ൻ രാ​ജ്. ആ​ർ​ട്ട്-​സാ​ബു​റാം. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ വ​രു​ൺ ജി. ​പ​ണി​ക്ക​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബി​നു മു​ര​ളി.​പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - സ​ജ​യ​ൻ ഉ​ദ​യ​ൻ​കു​ള​ങ്ങ​ര, സു​ജി​ത് വി.​എ​സ്.

വ​സ്ത്രാ​ല​ങ്കാ​രം- വെ​ങ്കി​ട്ട് സു​നി​ൽ. മേ​ക്ക​പ്പ് പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. പി​ആ​ർ​ഒ: മ​ഞ്ജു ഗോ​പി​നാ​ഥ്.​ക​ള​റി​സ്റ്റ്: ര​മേ​ഷ് അ​യ്യ​ർ. ഡി​ഐ: വി​സ്‌​റ്റ ഒ​ബ്‌​സ്‌​ക്യൂ​റ. നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ: ശാ​ലു പേ​യാ​ട്. പോ​സ്റ്റ​ർ ഡി​സൈ​ൻ ആ​ർ​ട്ടോ​കാ​ർ​പ​സ്. മാ​ർ​ക്ക​റ്റിം​ഗ്: വി​വേ​ക് വി. ​വാ​രി​യ​ർ. ലേ​ബ​ൽ : Muzik247. വ​ർ​ക്ക​ല, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ തേ​രി മേ​രി ഉ​ട​ൻ റി​ലീ​സി​നെ​ത്തും.