ന​വ​ര​സ ഫി​ലിം​സി​ന്‍റെ​യും ല​ക്ഷ്മി​നാ​ഥ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ശ്രീ​ജി​ത്ത്, സു​ധീ​ഷ്, ബ്ലെ​സി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച് ഗ​ണ​പ​തി​യും സാ​ഗ​ർ സൂ​ര്യ​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന പ്ര​ക​മ്പ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും എ​റ​ണാ​കു​ള​ത്ത് വെ​ച്ച് ന​ട​ന്നു.

പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സി​നി​മ വി​ത​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ​നാ​യ ഹം​സ ക​ലാ​സം​ഘ​മാ​ണ് ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ച​ത്. ന​ദി​ക​ളി​ല്‍ സു​ന്ദ​രി യ​മു​ന എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വി​ജേ​ഷ് പാ​ണ​ത്തൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ്ര​ക​മ്പ​നം.

ഹൊ​റ​ർ-​കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യ ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ന​വാ​ഗ​ത​നാ​യ ശ്രീ​ഹ​രി വ​ട​ക്ക​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ഹോ​സ്റ്റ​ൽ ജീ​വി​ത​വും അ​തി​ന്‍റെ ര​സ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്ന സി​നി​മ​യാ​ണ് പ്ര​ക​മ്പ​നം. കൊ​ച്ചി​യി​ലെ മെ​ൻ​സ് ഹോ​സ്റ്റ​ലും ക​ണ്ണൂ​രും പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​മീ​ൻ, മ​ല്ലി​ക സു​കു​മാ​ര​ൻ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ക​ലാ​ഭ​വ​ൻ ന​വാ​സ്, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ശീ​ത​ൾ ജോ​സ​ഫ്, ഗാ​യ​ത്രി സ​തീ​ഷ്, അ​ന​ഘ അ​ജി​ത് എ​ന്നി​വ​ർ ആ​ണ് നാ​യി​ക​മാ​ർ.

പ​ണി എ​ന്ന ചി​ത്ര​ത്തി​ലെ ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സാ​ഗ​ർ സൂ​ര്യ​യും സ്വ​ത​സി​ദ്ധ​മാ​യ ഹാ​സ്യ​ശൈ​ലി​യു​ള്ള ഗ​ണ​പ​തി​യും ഒ​രു​മി​ക്കു​മ്പോ​ൾ പ്ര​ക​മ്പ​ന​ത്തി​ന്‍റ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം ആ​ൽ​ബി നി​ർ​വ​ഹി​ക്കു​ന്നു.​എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ അ​ഭി​ജി​ത്ത് നാ​യ​ർ. എ​ഡി​റ്റ​ർ- സൂ​ര​ജ് ഇ.​എ​സ്, മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ -ബി​ബി​ൻ അ​ശോ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ -സു​ഭാ​ഷ് ക​രു​ൺ, വ​രി​ക​ൾ -വി​നാ​യ​ക് ശ​ശി​കു​മാ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അം​ബ്രൂ വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ന​ന്ദു പൊ​തു​വാ​ൾ, വ​സ്ത്രാ​ല​ങ്കാ​രം- സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -ശ​ശി പൊ​തു​വാ​ൾ, വി.​എ​ഫ്. എ​ക്സ് -മേ​രാ​ക്കി,മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം, പി​ആ​ർ​ഓ- മ​ഞ്ജു ഗോ​പി​നാ​ഥ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ -യെ​ല്ലോ ടൂ​ത്ത്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്- ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്റ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് അ​ഡ്വ​ർ​ടൈ​സിം​ഗ് -ബ്രിം​ഗ് ഫോ​ർ​ത്ത്.