സി​നി​മ താ​ര​ങ്ങ​ൾ‌​ക്ക് പ​ത്ത് മ​ണി​ക്കൂ​ർ ജോ​ലി എ​ന്ന​ത് ക​ഠി​ന​മാ​ണെ​ങ്കി​ലും അ​സാ​ധ്യ​മ​ല്ലെ​ന്ന് ന​ടി ജെ​നീ​ലി​യ ഡി​സൂ​സ. താ​ൻ ഒ​രു ദി​വ​സം 10 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യാ​റു​ണ്ടെ​ന്നും ജ​നീ​ലി​യ പ​റ​ഞ്ഞു.

ജോ​ലി സ​മ​യം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക ചി​ത്ര​ത്തി​ൽ നി​ന്ന് ദീ​പി​ക പ​ദു​ക്കോ​ണി​നെ മാ​റ്റി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​നി​ടെ​യാ​ണ് ജെ​നീ​ലി​യ​യു​ടെ പ്ര​തി​ക​ര​ണം.

‘ഞാ​ൻ ഒ​രു ദി​വ​സം 10 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ചി​ല​പ്പോ​ൾ പ​തി​നൊ​ന്നോ പ​ന്ത്ര​ണ്ടോ മ​ണി​ക്കൂ​റാ​യി ഷൂ​ട്ട് നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളു​ണ്ട്. അ​ത് ന്യാ​യ​മാ​ണെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.

പ​ക്ഷേ അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഞ​ങ്ങ​ൾ​ക്ക് സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് മാ​ത്രം. ഒ​ന്നോ ര​ണ്ടോ ദി​വ​സം നി​ങ്ങ​ൾ അ​ധി​ക​സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​തൊ​രു ധാ​ര​ണ​യി​ൽ പോ​കാ​വു​ന്ന​താ​ണ്.’’​സൂ​മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ജെ​നീ​ലി​യ പ​റ​യു​ന്നു.

ഒ​രു ദി​വ​സം ആ​റ് മ​ണി​ക്കൂ​ർ ഷൂ​ട്ടിം​ഗ് സ​മ​യം, പ്ര​തി​ഫ​ല​ത്തി​നു പു​റ​മെ സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം തു​ട​ങ്ങി​യ ഡി​മാ​ന്‍റു​ക​ൾ ദീ​പി​ക മു​ന്നോ​ട്ട് വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന സ്പി​രി​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണി​നെ ഒ​ഴി​വാ​ക്കി​യ​ത് എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ദീ​പി​ക​യെ മാ​റ്റി തൃ​പ്തി ദി​മ്രി​യെ സി​നി​മ​യി​ൽ കാ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ദീ​പി​ക​യെ പി​ന്തു​ണ​യ്ച്ച് അ​ജ​യ് ദേ​വ്ഗ​ണും അ​മ​ല പോ​ളും അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.