പൃ​ഥ്വി​രാ​ജ് ചി​ത്രം എം​പു​രാ​ന്‍റെ വ്യാ​ജ​പ്പ​തി​പ്പ് പ്ര​ച​രി​ച്ച​തി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സ്. വ​ള​പ​ട്ട​ണം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ലെ തം​ബു​രു ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് സി​നി​മ​യു​ടെ വ്യാ​ജ​പ്പ​തി​പ്പ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

വ്യാ​ജ​പ്പ​തി​പ്പ് ഒ​രു തി​യ​റ്റ​റി​ൽ നി​ന്നാ​ണ് പ​ക​ർ​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ള​പ​ട്ട​ണം പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ​യും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

വ​ള​പ​ട്ട​ണം എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഈ ​സം​ഘ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​പ്പി​നി​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ജ​ന​സേ​വ​ന കേ​ന്ദ്ര​മാ​ണ് തം​ബു​രു ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ്.