സുരേഷ് ഗോപിക്ക് ജൻമദിനം; "ഒറ്റക്കൊമ്പൻ' ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ
Thursday, June 26, 2025 1:34 PM IST
സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്.
സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്.
സുരേഷ് ഗോപിയാണ് ഈ മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്ലീൻ ഫാമിലി ആക്ഷൻ ഡ്രാമ ആയി ഒരുക്കുന്ന ചിത്രം സുരേഷ് ഗോപി എന്ന നടനേയും താരത്തേയും ഒരുപോലെ ഉപയോഗിക്കുന്ന ചിത്രമായിരിക്കും.
കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജികുമാർ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിങ് വിവേക് ഹർഷൻ, ഗാനങ്ങൾ വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അനീഷ് തൊടുപുഴ,
ക്രിയേറ്റിവ് ഡയറക്ടർ സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് കെ.ജെ. വിനയൻ. ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ റോഷൻ, പിആർഒ ശബരി.