പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു
Friday, July 4, 2025 9:41 AM IST
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വന്റിൻ ടരന്റിനോ സിനിമകളായ റിസെർവോയർ ഡോഗ്സ്, കിൽ ബിൽ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്സെൻ.
കാലിഫോർണിയയിലെ മാലിബുവില വസതയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയഘാതമാണ് മരണകാരണം.
ടരന്റീനോ സിനിമകളിലെ പ്രധാന സാന്നിധ്യമായിരുന്നു മാഡ്സെൻ. സിൻ സിറ്റി, ഡൈ അനദർ ഡേ, ഡോണി ബ്രാസ്കോ, ഫ്രീ വില്ലി, ദ് ഡോർസ്, വാർ ഗെയിംസ്, ദ് ഹേറ്റ്ഫുൾ ഏയ്റ്റ്, വണ്‍സ് അപോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ മാക്സ് ഡാഗൻ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
അനുഷ്ക ഷെട്ടി നായികയായെത്തിയ നിശബ്ദം എന്ന തെലുങ്ക് ചിത്രത്തിലും മാഡ്സെൻ അഭിനയിച്ചിട്ടുണ്ട്. 2020ലാണ് ഈ സിനിമ റിലീസ് ചെയ്തത്.