ഹ​ക്കി​മാ​കാ​ൻ ഗോ​കു​ൽ കു​റ​ച്ച​ത് 20 കി​ലോ; വീ​ഡി​യോ പ​ങ്കു​വ​ച്ച് ആ​ടു​ജീ​വി​തം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ
Monday, April 1, 2024 2:45 PM IST
ആ​ടു​ജീ​വി​തം സി​നി​മ​യി​ലെ ഹ​ക്കി​മാ​യി എ​ത്തി പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ് കെ.​ആ​ർ. ഗോ​കു​ൽ എ​ന്ന 24കാ​ര​ൻ. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നൊ​പ്പം ഏ​റെ പ്ര​ശം​സ​യേ​റ്റു വാ​ങ്ങി​യ ഗോ​കു​ലും വ​ലി‌​യ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​നാ​ണ് ചി​ത്ര​ത്തി​നാ​യി ന​ട​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ ഹ​ക്കി​മി​നെ അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നി​ലു​ള്ള പ്ര​യ​ത്ന​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ഗോ​കു​ല്‍. ആ​ടു​ജീ​വി​തം ടീം ​പു​റ​ത്തി​റ​ക്കി​യ പു​തി​യ വീ​ഡി​യോ​യി​ലാ​ണ് സി​നി​മ​യി​ലെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഗോ​കു​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി 20 കി​ലോ​യാ​ണ് ഗോ​കു​ൽ കു​റ​ച്ച​ത്.

"ഒ​രു സ്വ​പ്‍​നം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തു​പോ​ലെ​യാ​ണ് ഞാ​ന്‍ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 2017ലാ​ണ് ഹ​ക്കിം എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി ഈ ​സി​നി​മ​യി​ൽ ഞാ​ൻ എ​ത്തി​പ്പെ​ടു​ന്ന​ത്.



ശ​രീ​ര​ഭാ​രം കു​റ​ച്ചതാ​യി​രു​ന്നു ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ കാ​ര്യം. രാ​ത്രി ഷൂ​ട്ടി​ല്‍ അസഹനീ‌യമായ ത​ണു​പ്പും രാ​വി​ലെ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ കത്തു​ന്ന ചൂ​ടു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ​ല്‍​ക്കാ​റ്റ് ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞാ​നും രാ​ജു​വേ​ട്ട​നും ജി​മ്മി സാ​റും മു​ഖം മ​റ​യ്ക്കാ​തെ​യാ​ണ് നി​ന്ന​ത്'. ഗോ​കു​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.