ജ​യി​ല​ർ സി​നി​മ​യ്ക്ക് പാ​ക്ക​പ്പ്; ത​മ​ന്ന​യ്ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച് ര​ജ​നീ​കാ​ന്ത്; ചി​ത്ര​ങ്ങ​ൾ
Friday, June 2, 2023 10:14 AM IST
ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ല്‍​സ​ണ്‍ ദി​ലീ​പ്‍​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് "ജ​യി​ല​ർ' ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്. ര​ജ​നീ​കാ​ന്തും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ജ​യി​ല​ർ സി​നി​മ​യ്ക്കു​ണ്ട്.



2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ 169-ാം ചി​ത്ര​മാ​യ ജ​യി​ല​ർ പ്ര​ഖ്യാ​പി​ച്ച​ത്. ജ​യി​ല​റു​ടെ വേ​ഷ​ത്തി​ലാ​ണ് ര​ജ​നീ​കാ​ന്ത് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. മു​ത്തു​വേ​ല്‍ പാ​ണ്ഡ്യ​ന്‍ എ​ന്നാ​ണ് ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ത​മ​ന്ന​യാ​ണ് നാ​യി​ക​.

ര​മ്യ കൃ​ഷ്ണ​ന്‍, വി​നാ​യ​ക​ന്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ ര​ജ​നി​ക്കൊ​പ്പം ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്. മോ​ഹ​ന്‍​ലാ​ല്‍ അ​തി​ഥി​വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ക.



അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​ന്‍ ആ​ണ്. സ്റ്റ​ണ്ട് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ര്‍. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും നെ​ല്‍​സ​ണി​ന്‍റേ​താ​ണ്.

ആ​ദ്യ ചി​ത്ര​മാ​യ കോ​ല​മാ​വ് കോ​കി​ല​യി​ലൂ​ടെ ത​മി​ഴ​ക​ത്ത് ശ്ര​ദ്ധ​നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് നെ​ല്‍​സ​ണ്‍. വി​ജ​യി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ബീ​സ്റ്റ് ആ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി​യ നെ​ൽ​സ​ൺ ചി​ത്രം. എ​ന്നാ​ൽ ബീ​സ്റ്റ് പ​രാ​ജ​യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.