ജാക്ക് ഡാനിയേലിന്റെ റിലീസ് നീട്ടി
Wednesday, November 13, 2019 12:03 PM IST
ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ റിലീസ് നീട്ടി. നവംബർ 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. എന്നാൽ 15ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
വിനോദ നികുതി നീക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിനിമ സംഘടനകൾ 14ന് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് നീട്ടിയത്.
എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയിൽ അഞ്ജു കുര്യനാണ് നായിക. തമിഴ് നടൻ അർജുൻ, അജു വർഗീസ്, ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമിക്കുന്നത്.