ചുള്ളൻ ജയറാമിന് ജോഡിയായി തബു
Monday, August 19, 2019 4:00 PM IST
അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രത്തിനായുള്ള ജയറാമിന്റെ മേക്കോവർ ഏറെ ഞെട്ടിച്ചിരുന്നു. ശരീര ഭാരം കുറച്ച് ചുള്ളൻ ലുക്കിലുള്ള ജയറാമിനെയാണ് സിനിമയിൽ കാണാൻ സാധിക്കുക. തന്റെ പുതിയ രൂപം താരം സോഷ്യൽമീഡിയയിൽ പങ്കവച്ചത് ഏറെ വൈറലായി മാറിയിരുന്നു.
ഇപ്പോഴിത നടി തബുവുമൊത്തുള്ള താരത്തിന്റെ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. "അല്ലു അർജുൻ ചിത്രത്തിൽ തബുവിന്റെ ജോഡിയാകുന്നു' എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്.
ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെ, നിവേത പേതുരാജ്, നവ്രാജ്, സുശാന്ത്, സത്യരാജ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.