ജോണ് കൈപ്പള്ളിൽ വിവാഹിതനായി
Tuesday, July 16, 2019 10:42 AM IST
നടൻ ജോണ് കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബക്ക് ചെറിയാനാണ് വധു. കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ പള്ളിയിൽ വച്ചാണ് വിവാഹം നടന്നത്.
നടന്മാരായ സണ്ണി വെയ്ൻ, അർജുൻ നന്ദകുമാർ, സഞ്ജു ശിവറാം, വിനയ് ഫോർട്ട്, അൻസണ് പോൾ, ഷെബിൻ ബെൻസൻ, റോണി ഡേവിഡ്, സുധി കോപ്പ, ഓസ്റ്റിൻ ഡെയ്ൻ സംവിധായകൻ മിഥുൻ മാനുവൽ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.






