കിടിലന്‍ കഥയാണേല്‍ സിനിമയാക്കാം; കൊറോണ കാലത്തെ ബോറടി മാറ്റാന്‍ ജൂഡ്
Sunday, March 22, 2020 11:14 AM IST
കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സിനിമ മേഖലയില്‍ ആകെ പ്രതിസന്ധിയാണ്. ഷൂട്ടിംഗ് നിര്‍ത്തി വച്ചും തീയറ്റര്‍ അടച്ചും സിനിമ പ്രവര്‍ത്തകര്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ പാലിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വീട്ടില്‍ ജോലിയൊന്നുമില്ലാതെ സിനിമ സ്വപ്നം കാണുന്നവര്‍ക്ക് ഒരു പദ്ധതി ഒരുക്കിയിരിക്കുകയാണ് നടനും സംവധായകനുമായ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിയിച്ചത്.
നിങ്ങളുടെ മനസിലെ കഥകള്‍ എഴുതി അദ്ദേഹത്തിന് അയയ്ക്കുവാനും കിടിലം കഥയാണെങ്കില്‍ സിനിമയാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. കഥകള്‍ അയയ്ക്കാനുള്ള ഈമെയില്‍ ഐഡിയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.