മാനസികസമ്മർദം കുറയ്ക്കാൻ മാർഗം പറഞ്ഞ് കാജൽ
Friday, May 14, 2021 7:03 PM IST
തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനായി എന്തെങ്കിലും കുറേ നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ പറഞ്ഞിരിക്കുകയാണ് കാജല്‍.
സാഹചര്യം വളരെ ഭീകരമാണെങ്കിലും നമുക്ക് ചുറ്റും നിസഹായതയുടെയും ഉത്കണ്ഠയുടെയും ഒരു പൊതു വികാരമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.
അത് എന്തുമാവാം, പ്രയോജനകരമായതോ സര്ഗാത്മകപരമായതോ ആയ കാര്യങ്ങള്‍ നേട്ടമുണ്ടാവുന്ന തരത്തില്‍ ചെയ്യുക. ഞാന്‍ നെയ്ത്ത് തെരഞ്ഞെടുത്തു. ഈ അടുത്ത കാലത്താണ് ഞാന്‍ നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് എനിക്ക് വളരെ അധികം റിലാക്സ് നല്കുന്നു. എന്റെ മനസിനെ നന്നായി വയ്ക്കുന്നു.
മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഒരു ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? എന്ന് ചോദിച്ചുകൊണ്ടാണ് കാജളിന്റെ കുറിപ്പ് അവസാനിക്കുന്നത്.