അവിടെയിരിക്കാൻ പ്രിയയ്ക്ക് എന്തു യോഗ്യത? വിമർശിച്ച് കന്നഡ നടൻ
Friday, November 15, 2019 7:04 PM IST
നടി പ്രിയ വാര്യർക്കെതിരേ രൂക്ഷ വിമർശനവുമായി കന്നഡ നടൻ ജഗ്ഗേഷ്. പ്രിയ ഒരു ചടങ്ങിൽ പങ്കെടുത്തതാണ് ജഗ്ഗേഷിനെ ചൊടിപ്പിച്ചത്. സമൂഹത്തിന് യാതൊരു സംഭാവനയും നൽകാത്ത ഒരാൾ മഹദ് വ്യക്തിത്വങ്ങൾക്കൊപ്പം എങ്ങനെയാണ് വേദി പങ്കിട്ടതെന്ന് ജഗ്ഗേഷ് ചോദിക്കുന്നു. ബംഗളൂരുവിൽ കലാ -സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച ഒരു ചടങ്ങിൽ പ്രിയാ വാര്യർ പങ്കെടുത്തിരുന്നു.

പ്രിയ വാര്യർ സാഹിത്യകാരിയോ സ്വാതന്ത്ര്യ സമര സേനാനിയോ അല്ല. അവർ നൂറിലധികം സിനിമകളിൽ അഭിനയിച്ച സിനിമാ നടിയോ അനാഥരെ സംരക്ഷിച്ച മദർ തെരേസയുമല്ല. ഒരു യുവാവിനെ നോക്കി കണ്ണിറുക്കിയെന്ന പേരിൽ പ്രശസ്തയായ വ്യക്തി മാത്രമാണ്. സായി പ്രകാശും നിർമലാന്ദ സ്വാമിജിക്കുമൊപ്പമാണ് അവർ വേദി പങ്കിട്ടത്. നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. - ജഗ്ഗേഷ് ചോദിക്കുന്നു. എന്നാൽ പ്രിയയ്ക്ക് പിന്തുണയുമായും ആരാധകരുണ്ട്.