യുവതാരങ്ങളൊന്നിക്കുന്ന കപ്പേള; ചിത്രീകരണം പൂർത്തിയായി
Tuesday, November 12, 2019 10:27 AM IST
യുവതാരങ്ങളെ അണിനിരത്തി നടൻ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന കപ്പേള എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ശ്രീനാഥ് ഭാസി, അന്ന ബെൻ, റോഷൻ മാത്യു, തൻവി ശ്രീറാം സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സംവിധായകൻ തന്നെയാണ് ചിത്രീകരണം പൂർത്തിയായ കാര്യം അറിയിച്ചത്. നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവരാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. വിഷ്ണു വേണു ആണ് സിനിമ നിർമിക്കുന്നത്.