കൂടത്തായി കൊലപാതകപരമ്പര സിനിമയാകുന്നു; നായകൻ മോഹൻലാൽ
Wednesday, October 9, 2019 12:12 PM IST
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു. മോഹൻലാൽ നായകനാകുന്ന സിനിമ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. മുൻപ് മോഹൻലാലിന് വേണ്ടി തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് ഈ സിനിമയൊരുക്കുന്നത്. ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.