"ക്രൗര്യം' ഒക്ടോബർ 18ന്
Friday, October 11, 2024 3:57 PM IST
പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന "ക്രൗര്യം' ഒക്ടോബർ 18ന് പ്രദർശനത്തിനെത്തുന്നു.
വിജയൻ വി. നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി. രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി. വേൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാനന്തവാടി ടാക്കീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാൻ നിർവഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീർ, കെ.ജെ. ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. പ്രദീപ് പണിക്കർ തിരക്കഥ സംഭാഷണമെഴുതുന്നു. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു.
എഡിറ്റർ - ഗ്രേയ്സൺ, ടൈറ്റിൽ സോംഗ്, പശ്ചാത്തല സംഗീതം - ഫിഡൽ അശോക്, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈൻ - നിസാം ചില്ലു, അഡീഷണൽ സ്ക്രീൻ പ്ലേ - സന്ദീപ് അജിത് കുമാർ, മേക്കപ്പ് - ഷാജി പുൽപള്ളി, ശ്യാം ഭാസി. കല - വിനീഷ് കണ്ണൻ, അബി അച്ചൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷൈജു ടി. വേൽ, അസോസിയേറ്റ് ഡയറക്ടർ - അനു കുരിശിങ്കൽ, മെജോ മാത്യു, സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ - നിതിൻ കെ. ഉദയൻ, പിആർഒ -എ.എസ്. ദിനേശ്.