സുധി മുതൽ അൻവർ ഹുസൈൻ വരെ; ആരാധകർക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ
Friday, January 24, 2020 10:18 AM IST
അനിയത്തി പ്രാവിലെ സുധി മുതൽ അഞ്ചാം പാതിരയിലെ അൻവർ ഹുസൈൻ വരെയുള്ള യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽമീഡിയയിലാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്.
"എപി മുതൽ എപി വരെ. അനിയത്തിപ്രാവ് മുതൽ അഞ്ചാം പാതിര വരെ. ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റിലേക്ക്..റൊമാന്റിക് സിനിമകളിൽ നിന്നും ക്രൈം ത്രില്ലറുകളിലേക്ക്. അനുഗ്രഹങ്ങളേറെ ലഭിച്ചു. പാഠങ്ങളേറെ പഠിച്ചു. ഈ സ്നേഹത്തിന് ഒരുപാട് നന്ദി'. കുഞ്ചാക്കോ ബോബൻ കുറിച്ചു.
മിഥുൻ മാനുവൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന് വേറിട്ട മുഖം നൽകിയത്. ഒരു ക്രിമിനോളജിസ്റ്റിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുകയാണ്.