കുറുപ്പ് ഗുജറാത്തിലേക്ക്
Friday, November 15, 2019 6:50 PM IST
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ അടുത്തയാഴ്ച ആരംഭിക്കും. ഗുജറാത്തിലാണ് രണ്ടാം ഷെഡ്യൂൾ ചിത്രീകരണം. ദുൽഖർ സൽമാൻ നായകനായ ആദ്യം ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
വർഷങ്ങളായി പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.