ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ ടീം ​വീ​ണ്ടും..! സം​വി​ധാ​നം ധ്യാ​ൻ
Sunday, September 6, 2020 11:23 AM IST
നി​വി​ൻ പോ​ളി, ന​യ​ൻ​താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്‌ഷൻ ഡ്രാമ. ഫന്‍റാ​സ്റ്റി​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ജു വ​ർ​ഗീ​സ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ നി​ർ​മി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാനം ചെയ്യുന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പു​റ​ത്തു​വി​ടും.

അ​ജു വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന സാ​ജ​ൻ ബേ​ക്ക​റി സി​ൻ​സ് 1962വാ​ണ് അ​ടു​ത്ത​താ​യി പു​റ​ത്തി​റ​ങ്ങു​വാ​ൻ പോ​കു​ന്ന ഫന്‍റാസ്റ്റി​ക് ഫി​ലിം​സി​ന്‍റെ മ​റ്റൊ​രു ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.