എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഒരു അന്വേഷണത്തിന്റെ തുടക്കം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ .
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ 22-ന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമൺ, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, ദുബായി എന്നിവിടങ്ങളായി പൂർത്തിയാകും.
ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രത്തിൽ മലയാളം തമിഴ് തെലുങ്ക് മാറാത്തി ഭാഷകളിലെ താരങ്ങൾ അണി നിരക്കുന്നു. നിഷാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രകനി, അശോകൻ, ബൈജു സന്തോഷ്, പ്രശാന്ത് അലക്സാണ്ടർ,
കലാഭവൻ ഷാജോൺ, വിജയ് ബാബു, സുധീഷ്, ജോണി ആന്റണി, ജനാർദനൻ, ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി. ശ്രീകുമാർ, ബിജു സോപാനം, സോപാനം, കുഞ്ചൻ, അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, ജൂഡ് ആന്തണി, പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ, ഉല്ലാസ് പന്തളം, ജയകുമാർ
ശിവദ, ദുർഗ കൃഷ്ണ, സ്വാസിക, അനുമോൾ, മഞ്ജു പിള്ള, സ്മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനക, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം - വിവേക് മേനോൻ. എഡിറ്റിംഗ് ജോൺകുട്ടി. ഗാനങ്ങൾ - പ്രഭാവർമ്മാ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം -എം. ജയചന്ദ്രൻ, ഓഡിയോ ഗ്രാഫി - എം.ആർ. രാജാകൃഷ്ണൻ.
ബിജിഎം -മാർക്ക് ഡി മൂസ്. കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം-ഡിസൈൻ -സമീറ സനീഷ്. മേക്കപ്പ് -റോണെക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ -ഗിരീഷ് മേനോൻ. സ്റ്റണ്ട് -ഫീനിക്സ് പ്രഭു, ബില്ല ജഗൻ.
സ്റ്റിൽസ് -ഫിറോഷ് കെ., ജയേഷ്, ഡിസൈൻസ് -യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. പിആർഒ-വാഴൂർ ജോസ്.