മാ​ന​വി​നു മി​ക​ച്ച ന​ട​നു​ള​ള അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​രം
Thursday, July 15, 2021 5:47 PM IST
സാ​ൻ ഡീ​ഗോ മൂ​വി അ​വാ​ർ​ഡ്‌​സ് യു​എ​സ്എയി​ൽ നി​ന്നു മി​ക​ച്ച ന​ട​നു​ള്ള അന്താരാഷ്ട്ര പു​ര​സ്‌​കാ​രം മാ​ന​വ് സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം മാ​ന​വി​നെ തേ​ടി​യെ​ത്തു​ന്ന​ത് ഇ​ത് പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് .

ഇ​രു​മ്പ് എ​ന്ന സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് മാ​ന​വ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​തി​ൻ നാ​രാ​യ​ണ​ന്‍റെ ര​ചിനയിൽ പ്ര​തീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാണ് ചിത്രം സം​വി​ധാ​നം ചെ​യ്തത്.

ത​ന്‍റെ പെ​ൺ​മ​ക്ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​ക​ളെ നീ​തി​പീ​ഠം ശി​ക്ഷി​ക്കാ​ൻ മ​ടി​ച്ചു നി​ന്ന​പ്പോ​ൾ ഒ​ര​ച്ഛ​ന്‍റെ നീ​റു​ന്ന മ​ന​സു​മാ​യി വി​ധി സ്വ​യം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ന്‍റ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​ന​വ് ഇ​രു​മ്പി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ന്‍റ​ണി​യു​ടെ വൈ​കാ​രി​ക അ​വ​സ്ഥ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സി​നി​മ.

മി​ക​ച്ച നി​രൂ​പ​ക പ്ര​ശം​സ​യാ​ണ് ഇ​രു​മ്പ് ഇ​തി​നോ​ട​കം നേ​ടി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച 35 ച​ല​ച്ചി​ത്ര മേ​ള​ക​ളി​ല്‍ ചി​ത്രം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.