ടേക്ക് ഓഫ് ടീം വീണ്ടും; അണിയറയിലൊരുങ്ങുന്നത് "മാലിക്ക്'
Wednesday, September 4, 2019 10:48 AM IST
ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നു. "മാലിക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെയാണ്.
ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്, ഇന്ദ്രൻസ്, ജലജ, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ പൂജ ബുധനാഴ്ച്ച ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിൽ വച്ച് നടന്നു. 25 കോടി ബജറ്റിലാണ് സിനിമ ഒരുക്കുന്നത്.