ഒടിടി റിലീസിന് തൊട്ടുപിന്നാലെ മാലിക് ചോർന്നു; ചിത്രം ടെലഗ്രാമിൽ
Thursday, July 15, 2021 11:04 AM IST
ഒടിടി റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം മാലിക് ചോര്‍ന്നു. ചിത്രം ആമസോണ്‍പ്രൈം വഴി പ്രദര്‍ശനത്തിനെത്തി മിനിറ്റുകള്‍ക്കകമാണ് ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രത്യക്ഷപെട്ടത്. 27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മിച്ചിരിക്കുന്നത്.
ചിത്രം ചോര്‍ന്നതിന് പിന്നാലെ സംവിധായകന് മഹേഷ് നാരായണന് പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും ഇത്തരം പ്രവണതകള്‍ സിനിമകള്‍ക്കു ബുദ്ധിമുട്ടാണെന്നും അദേഹം പറഞ്ഞു.