മാലിക്കിലെ വിനയ് ഫോര്‍ട്ടിന്റെ ലുക്ക്
Sunday, March 22, 2020 10:22 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് ഒരുക്കുന്ന മാലിക്ക് എന്ന സിനിമയിലെ വിനയ് ഫോര്‍ട്ടിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ വിനയ് അവതരിപ്പിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെയും നിമിഷ സജയന്റെയും ലുക്ക് പുറത്തുവിട്ടിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഫഹദ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.