ബോ​ളി​വു​ഡി​ലെ​ത്തി​യ മ​ല​യാ​ളി​മ​ങ്ക​മാ​ർ
Wednesday, August 12, 2020 5:46 PM IST
ഏ​ത് ഇ​ന്ത്യ​ൻ ഭാ​ഷ​യി​ൽ അ​വ​സ​രം ല​ഭി​ച്ചാ​ലും ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു ഭാ​ഗ്യം ത​ന്നൊ​ണ്. ആ ​ഭാ​ഗ്യം ഭാ​ഗ്യം ല​ഭി​ച്ച​വ​ർ ചു​രു​ക്ക​വു​മാ​ണ്. അ​ങ്ങ​നെ​യു​ള്ള മ​ല​യാ​ളി നാ​യി​ക​മാ​രാ​ണ് വി​ദ്യ ബാ​ല​ൻ, അ​സി​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത്, മാ​ള​വി​ക, നി​ത്യ മേ​നോ​ൻ, പേ​ളി മാ​ണി, അ​മ​ലാ​പോ​ൾ തു​ട​ങ്ങി​യ​വ​ർ. വി​ദ്യ ബാ​ല​ൻ മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ചി​ട്ടും ഭാ​ഗ്യം തു​ണ​ച്ച​ത് ബോ​ളി​വു​ഡി​ലാ​ണ്.

അ​സി​ൻ: കേ​ര​ള​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ബോ​ളി​വു​ഡ് ന​ടി​യാ​യി മാ​റി​യ നാ​യി​ക​യാ​ണ് അ​സി​ൻ. മ​ല​യാ​ള​ത്തി​ൽ നി​ന്നും തെ​ലു​ങ്കി​ലേ​ക്കും അ​വി​ടെ നി​ന്ന് ത​മി​ഴി​ലേ​ക്കും പി​ന്നീ​ട് ബോ​ളി​വു​ഡി​ലും എ​ത്തി തി​ള​ങ്ങി.​ത​മി​ഴി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​യി നി​ൽ​ക്കു​ന്പോ​ഴാ​ണ് ഗ​ജി​നി​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ ആ​മി​ർ ഖാ​ന്‍റെ നാ​യി​ക​യാ​യി ബോ​ളി​വു​ഡി​ലേ​ക്ക് അ​സി​ൻ ചേ​ക്കേ​റു​ന്ന​ത്. പി​ന്നീ​ട് സ​ൽ​മാ​ൻ ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, അ​ജ​യ് ദേ​വ്ഗ​ണ്‍ തു​ട​ങ്ങി മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു.

നി​ത്യ മേ​നോ​ൻ: 1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി ​മ​ങ്കി ഹു ​ന്യൂ ന്യൂ ​മ​ച്ച് (ഹ​നു​മാ​ൻ) എ​ന്ന ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന നി​ത്യാ മേ​നോ​ൻ ക​ന്ന​ഡ ച​ല​ച്ചി​ത്ര​മാ​യ സെ​വ​ൻ ഓ ​ക്ലോ​ക്കി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ചു.

സം​വി​ധാ​യ​ക​ൻ കെ. ​പി. കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത 2008 ലെ ​ഓ​ഫ് ബീ​റ്റ് ചി​ത്രം ആ​കാ​ശ ഗോ​പു​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച നി​ത്യ 2019 ഓ​ഗ​സ്റ്റി​ൽ മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

വി​ദ്യ ബാ​ല​ൻ: 1995-ൽ ​ഹം പാ​ഞ്ച് എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് വി​ദ്യ​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം. വി​ദ്യ സി​നി​മ​യി​ൽ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത് 2003ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭ​ലോ ദേ​ക്കോ എ​ന്ന ബം​ഗാ​ളി സി​നി​മ​യി​ലാ​ണ്. ‘പ​രി​നീ​ത’ എ​ന്ന സി​നി​മ​യാ​ണ് വി​ദ്യ ബാ​ല​ന്‍റെ ആ​ദ്യ​ത്തെ ഹി​ന്ദി പ്രോ​ജ​ക്ട്. പി​ന്നീ​ടു നി​ര​വ​ധി സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി.

പാ​ർ​വ​തി: 2006 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഒൗ​ട്ട് ഓ​ഫ് സി​ല​ബ​സ്’ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ൽ സ​ഹ​താ​ര​മാ​യി പാ​ർ​വ്വ​തി അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മ​ല​യാ​ളം, ത​മി​ഴ് എ​ന്നീ തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളും ക​ട​ന്ന് ബോ​ളി​വു​ഡി​ൽ എ​ത്തി നി​ൽ​ക്കു​ക​യാ​ണ് ഈ ​അ​ഭി​നേ​ത്രി.

ത​നു​ജ ച​ന്ദ്ര സം​വി​ധാ​നം ചെ​യ്ത ചി​ത്രം വ്യ​ത്യ​സ്ത ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് "ഖ​രീ​ബ് ഖ​രീ​ബ് സിം​ഗി​ളി’​ൽ പ​റ​ഞ്ഞ​ത്. മു​പ്പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ലു​ള്ള വി​ധ​വ​യാ​യ ജ​യ ശ​ശി​ധ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പാ​ർ​വ​തി എ​ത്തി​യ​പ്പോ​ൾ യോ​ഗി എ​ന്ന ക​വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് ഇ​ർ​ഫാ​ൻ വേ​ഷ​മി​ട്ട​ത്.

പേ​ളി മാ​ണി: പ്ര​ശ​സ്ത ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ പേ​ളി മാ​ണി​യും ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. അ​നു​രാ​ഗ് ബ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ലു​ഡോ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ന​ടി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​ഭി​ഷേ​ക് ബ​ച്ച​നൊ​പ്പം രാ​ജ്കു​മാ​ർ റാ​വു, ആ​ദി​ത്യ റോ​യ് ക​പൂ​ർ, പ​ങ്ക​ജ് ത്രി​പാ​ഠി തു​ട​ങ്ങി വ​ന്പ​ൻ താ​ര​നി​ര ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

മാ​ള​വി​ക: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ‘പ​ട്ടം പോ​ലെ’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നാ​യ കെ.​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​യ മാ​ള​വി​ക അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തി​യ​ത്. നി​ർ​ണാ​യ​കം, ദ ​ഗ്രേ​റ്റ് ഫാ​ദ​ർ, ര​ജ​നി​കാ​ന്ത് ചി​ത്രം പേ​ട്ട എ​ന്നി​വ​യാ​ണ് മാ​ള​വി​ക അ​ഭി​ന​യി​ച്ച പ്ര​ധാ​ന സി​നി​മ​ക​ൾ.

ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി​യു​ടെ ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സി​ലൂ​ടെ​യാ​ണ് മാ​ള​വി​ക ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

അ​മ​ല പോ​ൾ: മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ് തു​ട​ങ്ങി​യ നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ധാ​രാ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ അ​മ​ലാ​പോ​ൾ. ന​ടി ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ന​രേ​ഷ് മ​ൽ​ഹോ​ത്ര സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​മ​ലാ​പോ​ൾ അ​ഭി​ന​യി​ക്കു​ക. അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ നാ​യി​ക​യാ​ണ് അ​മ​ല എ​ത്തു​ന്ന​ത്. മ​ഹേ​ഷ് ഭ​ട്ട്, ഗ്ലാ​മ​ർ താ​ര​മാ​യി​രു​ന്ന പ​ർ​വീ​ണ്‍ ബാ​ബി​യെ​ക്കു​റി​ച്ച് ഒ​രു​ക്കു​ന്ന വെ​ബ് സീ​രി​സി​ലും അ​മ​ലാ​പോ​ൾ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.