മ​മ്മൂ​ട്ടി​യു​ടെ കൈ​യി​ൽ​നി​ന്ന് വ​ഴു​തി​പ്പോ​യ ആ ​മെ​ഗാ​ഹി​റ്റു​ക​ൾ
Sunday, July 12, 2020 7:49 PM IST
മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ സൂ​പ്പ​ർ ഹി​റ്റാ​ക്കി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ണ്ട്. ഇ​ന്നും പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റു​ന്ന അ​ന​ശ്വ​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി​പ്പോ​യ ചി​ല മെ​ഗാ​ഹി​റ്റു​ക​ളു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ ന​ട​നും മമ്മൂട്ടിയാണ്.

മെഗാസ്റ്റാർ ഒ​ഴി​വാ​ക്കി​യ മി​ക്ക ചി​ത്ര​ങ്ങ​ളും പി​ന്നീ​ട് ചെ​യ്ത​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. 1986-ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​ജാ​വി​ന്‍റെ മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. എന്നാൽ ചിത്രം പിന്നീട് മോഹൻലാലിനെ തേടിയെത്തി. പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റിയിരിക്കുന്ന വിൻസന്‍റ് ഗോമസ് എന്ന കഥാപാത്രം മോഹൻലാലിന്‍റെ കരിയർ തന്നെ മാറ്റിമറിച്ചു.

ഷാ​ജി കൈ​ലാ​സ്-രൺജി പണിക്കർ ടീമിന്‍റെ "​ഏ​ക​ല​വ്യ​ൻ’ എ​ന്ന സി​നി​മ​യി​ലെ മാ​ധ​വ​ൻ ഐപിഎ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ മ​മ്മൂ​ട്ടി ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പിന്നീട് സു​രേ​ഷ് ഗോ​പി​യു​ടെ തീ​പ്പൊ​രി ഡ​യ​ലോ​ഗി​ൽ ചി​ത്രം സൂ​പ്പ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി.

"​ഇ​രു​വ​ർ’ എ​ന്ന സി​നി​മ​യി​ൽ പ്ര​കാ​ശ് രാ​ജ് അ​വ​ത​രി​പ്പി​ച്ച ത​മി​ഴ് സെ​ൽ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ണി​ര​ത്നം തീ​രു​മാ​നി​ച്ച​ത് മ​മ്മൂ​ട്ടി​യെ ആ​യി​രു​ന്നു. ഫോ​ട്ടോ​ഷൂ​ട്ട് വ​രെ ന​ട​ത്തി. പ്ര​കാ​ശ് രാജ് ആ ​വേ​ഷ​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടു​ക​യും ചെ​യ്തു.

ജോ​ഷി സം​വി​ധാ​നം ചെ​യ്ത "​റ​ണ്‍ ബേ​ബി റ​ണ്‍’ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കേ​ണ്ടി​യി​രു​ന്ന​ത് മ​മ്മൂ​ട്ടി​യാ​യി​രു​ന്നു. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത "മെ​മ്മ​റീ​സ്’ മ​മ്മൂ​ട്ടി​ക്കാ​യി എ​ഴു​തി​യ​താ​യി​രു​ന്നു. പൃ​ഥ്വി​രാ​ജ് സാം ​അ​ല​ക്സാ​യി ചി​ത്രം മെ​ഗാ​ഹി​റ്റാ​യി.

2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ദൃ​ശ്യ​വും മ​മ്മൂ​ട്ടി ഒ​ഴി​വാ​ക്കി​യ​താ​ണ്.​ മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യ ദൃ​ശ്യ​വും മ​മ്മൂ​ട്ടി വേ​ണ്ടെ​ന്ന് വെ​ച്ച​ത് വ​ലി​യ ക​രി​യ​ർ ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​യി.

ദേവാസുരം എന്ന ചിത്രത്തിലെ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നാ​യി​ ഐ.വി.ശശിയും രഞ്ജിത്തും ആ​ദ്യം മ​ന​സി​ൽ ക​ണ്ടി​രു​ന്ന​ത് മ​മ്മു​ട്ടി​യെ ആ​യി​രു​ന്നു​വ​ത്രേ. ഒ​ടു​വി​ൽ ആ ​വേ​ഷം മോ​ഹ​ൻ​ലാ​ൽ ചെ​യ്യു​ക​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ൽ ആ ​ക​ഥാ​പാ​ത്രം വ​ലി​യ വ​ഴി​ത്തി​രി​വാ​കു​ക​യും ചെ​യ്തു.

ഏ​റ്റ​വു​മൊ​ടു​വി​ൽ ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്ത ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലും മ​മ്മൂ​ട്ടി​യെയായിരുന്നു അ​ണി​യ​റ​ക്കാ​ർ ആ​ദ്യം സ​മീ​പി​ച്ച​ത്. പി​ന്നീ​ട് ആ ​ക​ഥാ​പാ​ത്രം പൃ​ഥ്വി​രാ​ജി​ന്‍റെ കൈ​വ​ശം എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.