ജൂറി ചെയർമാന് ആരാധകരുടെ പൊങ്കാല; ക്ഷമാപണവുമായി മമ്മൂട്ടി
Sunday, August 11, 2019 1:06 PM IST
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിൽ പേരൻപിലെ അഭിനയത്തിന് നടൻ മമ്മൂട്ടിക്ക് പുരസ്ക്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് മമ്മൂട്ടി ആരാധകർ. ജൂറി ചെയർമാൻ രാഹുൽ റാവൈലിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകർ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് താൻ മമ്മൂട്ടിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം തന്നോട് ക്ഷമാപണം നടത്തിയെന്നും രാഹുൽ പറയുന്നു. സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടന്ന സംഭവങ്ങൾക്ക് താൻ മാപ്പ് പറയുന്നുവെന്നും മമ്മൂട്ടി പറഞ്ഞതായാണ് രാഹുൽ റാവൈൽ വെളിപ്പെടുത്തിയത്.
തെലുങ്ക് നടൻ രാംചരണിനെ അവഗണച്ചെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ആരാധകരും പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്. രംഗസ്ഥലം എന്ന സിനിമയിലെ രാംചരണിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും അദ്ദേഹത്തെ അപമാനിച്ചതാണെന്നും ആരാധകർ പറയുന്നു.