കൂളിംഗ് ഗ്ലാസ് ഊരടാ, ഇല്ലെങ്കിൽ നല്ല ഇടി തരും; മമ്മൂട്ടിയുടെ രസകരമായ വീഡിയോ
Friday, March 1, 2024 8:37 AM IST
മമ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്ക്വാഡിന്റെയും കാതലിന്റെയും സക്സസ് പാർട്ടിയിൽ വച്ച് അണിയറപ്രവർത്തകരെ ആദരിച്ച ചടങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂളിംഗ് ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങിക്കാൻ എത്തിയ അണിയറ പ്രവർത്തകനുമായുള്ള മമ്മൂട്ടിയുടെ രസകരമായ സംസാരമാണ് ഇപ്പോൾ ആരാധകരടക്കം നിരവധി പേർ പങ്കുവയ്ക്കുന്നത്. അവാർഡ് സ്വീകരിക്കാനായി വേദിയിലെത്തിയ യുവാവിന്റെ മുഖത്ത് കൂളിംഗ് ഗ്ലാസ് കണ്ടതോടെ അത് ഊരി മാറ്റാൻ താരം ആവശ്യപ്പെട്ടു.
ഇടിവാങ്ങുമെന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. യുവാവ് ഗ്ലാസ് ഊരി ആദ്യത്തെ മൊമന്റെ സ്വീകരിച്ചു. രണ്ടാമത്തെ മൊമെന്റോ സ്വീകരിക്കുന്ന സമയത്ത് കൂളിംഗ് ഗ്ലാസ് വെക്കാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. യുവാവുമായുള്ള മമ്മൂട്ടിയുടെ ഇടപെടൽ ഏതായാലും ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെന്റിംഗ് ആണ്.
കണ്ണൂർ സ്ക്വാഡിനും കാതലിനും പിന്നാലെ റിലീസിനെത്തിയ മമ്മൂട്ടി കമ്പനിയുടെ ഭ്രമയുഗവും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന മന്ത്രവാദിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.